TRENDING THIS WEEK
മഞ്ഞ്പൊഴിഞ്ഞ് ... വാളയാർ തൃശ്ശൂർ ദേശീയ പാത മഞ്ഞ് മൂടിയ നിലയിൽ .
ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ഗാസയുടെ പേരുകൾ പരിപാടിയിൽ യുദ്ധത്തിന്റെ പ്രതീകാത്മക ചിത്രം വരയ്ക്കുന്നവർ.
അഴകാ......അഴകാ എന്ന വിളികേട്ടാൽ ഈ മയിൽ എവിടെയായാലും പറന്ന് ആര്യങ്കാവ് ക്ഷേത്രമുറ്റത്തെത്തും ക്ഷേത്രപരിസരത്ത് പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന ഇന്ദിര അമ്മയുടെ പ്രിയപ്പെട്ടവനാണ്. ക്ഷേത്രമുറ്റത്തെ ആൽമരത്തണലിൽ ഇന്ദിരമ്മയുടെ കൈയിൽ നിന്ന് കടല കഴിക്കുന്ന മയിൽ.
ചിഹ്നങ്ങൾ തയ്യാർ...തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം പതിച്ച കോടികൾ ബ്രോഡ് വെയിലെ കടയിൽ വിൽപ്പനക്കായി എത്തിച്ചപ്പോൾ
ഫ്രെയിമിലാക്കാൻ ...തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ --
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം ദിനത്തിൽ അഗ്രഹാര വീഥിയിൽ നടന്ന രഥ പ്രയാണം.
ഇടത്തോട്ടോ വലത്തോട്ടോ...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത്, വലത് സ്ഥാനാർത്ഥികളുടെ പോസ്റ്ററും ചുവർ ചിത്രങ്ങളും അടുത്തടുത്ത് വന്നപ്പോൾ
സ്കൂൾ കഴിഞ്ഞ് അപകടകരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ. എറണാകുളം സൗത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ ഗതാഗതക്കുരുക്കിനിടയിൽ വേഗത കുറച്ച പ്രൈവറ്റ് ബസിൽ നിന്ന് അപകടകരമായി ചാടിയിറങ്ങുന്ന വിദ്യാർത്ഥി
മണ്ണറിഞ്ഞവരുടെ മനസ് അറിയാൻ......നഗരസഭ മുണ്ടുകോട്ടയ്ക്കൽ ഒന്നാംവാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജി.കെ.സൈമൺ കർഷകർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.