കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് വിഭാഗം പോൾ വാൾട്ടിൽ ഒന്നാം സ്ഥാനം നേടുന്ന എനോഷ് പി.പി (ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
പട്ടത്താനം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി​ മഹോത്സവത്തിന്റെ നോട്ടീസ് ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങി​ൽ ഭരണസമി​തി​ പ്രസിഡന്റ് ജെ.വിമലകുമാരി, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന് കൈമാറി പ്രകാശനം ചെയ്യുന്നു. ഭരണസമിതി സെക്രട്ടറി ദിലീപ് കുമാർ, സ്കന്ദഷഷ്ഠി​ മഹോത്സവ ജനറൽ കൺവീനർ ആനന്ദ്, കൺവീനർ വൈശാഖ് ജിത്തു, ക്ഷേത്രം വൈസ് പ്രസിഡന്റ് സജീവ്, ട്രഷറർ കെ. സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഈസ്റ്റ് ശാഖ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം, വെസ്റ്റ് ശാഖ പ്രസിഡന്റ് അനൂപ് എം.ശങ്കർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, വിജയൻ, രാജു, പ്രദീപ്, ബാബു രാജേന്ദ്രൻ, സുനിത, വനിതാ സംഘം പ്രസിഡന്റ് മായ, സെക്രട്ടറി ഷീജ, ട്രഷറർ രഹ്‌ന തുടങ്ങിയവർ സമീപം
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ നിന്ന്
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവ്ദത്ത് സന്തോഷ് (ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ദേവ്ദന്ത് സന്തോഷ് (ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ജൂനിയർ ബോയ്സ് 50 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനവ് ആർ.എൻ (ബി.ബി.എം.എച്ച്.എസ് വൈശ്യംഭാഗം)
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പൊലീസ് എറണാകുളം റെയിഞ്ച് ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) ഫൈനൽ മത്സരത്തിൽ ഇടുക്കിയുടെ ജെൻസൺ ജോസഫ് ആലപ്പുഴയുടെ മാത്യുവിന്റെ ബാളിൽ പുറത്താവുന്നു. ആലപ്പുഴ 28 റൺസിന് വിജയിച്ച് ചാമ്പ്യന്മാരായി
സീനിയര്‍ പോള്‍വാള്‍ട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വാണിമേല്‍ ക്രസന്റ് എച്ച്.എസ്.എസിലെ മുഹമ്മദ് സാഹില്‍.
നഗരത്തിൽ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്നുള്ള ദൃശ്യം.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ റോഡിന് സമീപത്തെ കൊല്ലം തോടിന്റെ കരയ്ക്ക് നാട്ടുകാർ തള്ളിയ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തോട്ടിൽ നിന്ന് വാരിമാറ്റുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com