TRENDING THIS WEEK
മധുരതരം... മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപ്പിച്ച തൃശൂർ സാഹിത്യ അക്കാഡമിക്ക് മുൻപിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ വിതരണം ചെയ്ത ലഡു വാങ്ങുന്ന ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ.
സംബോധ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വ്യാസപ്രസാദത്തിന്റെ ഉദ്ഘാടനസഭ നർത്തകിയും സിനിമാതാരവുമായ ബി.ആർ.അഞ്ജിത നൃത്താഞ്ജലിയോടെ നിർവഹിക്കുന്നു
അന്നാഭ്യാസം... ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ കൊല്ലം സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ വാഹനം കടന്നുപോകുന്ന റോഡരികിലെ മരച്ചില്ലകൾ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ കയറി നിന്ന് മുറിച്ചുമാറ്റുന്ന തൊഴിലാളി. കർബല റോഡിൽ നിന്നുള്ള ദൃശ്യം
ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിവലിൽ കളിയരങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ദുര്യോധന വധം കഥകളി
കോട്ടയം ബിസിഎം കോളേജിൽ നടന്ന ക്‌നാനായ കുടുംബ സംഗമം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031ൽ പങ്കെടുക്കുന്ന സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ
സാംസ്കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ സംസ്ഥാന സെമിനാർ വിഷൻ 2031 തൃശൂർ റീജണൽ തിയറ്ററിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരായ കെ.രാജൻ സജി ചെറിയാൻ,സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ സൗഹൃദ സംഭാഷണത്തിൽ
ഓൾ ദ ബെസ്റ്റ്... തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് എത്തിയ മന്ത്രി സജി ചെറിയാനും അവാർഡ് ജേതാക്കളുടെ പട്ടികയുമായി എത്തിയ അന്തിമ വിധി നിർണ്ണായ സമിതി ചെയർപേഴ്സൺ പ്രകാശ് രാജും തമ്മിൽ സൗഹൃദം പങ്കിടുന്നു സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ, സമിതി അംഗം ഭാഗ്യലക്ഷ്മി, വിജയരാജ മല്ലിക എന്നിവർ.
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അക്രമി ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ( ശ്രീക്കുട്ടി ) അമ്മ പ്രിയദർശിനി
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അക്രമി ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ( ശ്രീക്കുട്ടി ) അമ്മ പ്രിയദർശിനിയും,വല്ല്യമ്മ മിനിയും മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലിരുന്ന് വിലപിച്ചപ്പോൾ