TRENDING THIS WEEK
പാലക്കാട് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ക്ഷേത്രത്തിലെ കൂറ്റൻ പന്തൽ ദീപാലംകൃതമായപ്പോൾ .
കോട്ടയം സി.എം.എസ് കോളേജിൽ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചപ്പോൾ
കോട്ടയം തിരുനക്കര മൈതാനിയിൽ പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കൈപിടിച്ച് അഭിവാദ്യം ചെയ്യുന്നു.യു.ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ കൗൺസിലർ എസ.ഗോപകുമാർ തുടങ്ങിയവർ സമീപം
വെള്ളം കുടിപ്പിക്കുമോ....പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്രക്ക് സ്വീകരണം നൽകി കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം വെള്ളം കുടിക്കുന്ന ശശി തരൂർ എം.പി.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
ഏഴംകുളം ദേവീക്ഷേത്രത്തിലെ കുഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന തൂക്കവഴിപാട്.
ഉച്ചബലി ഉത്സവത്തോടനുബന്ധിച്ച് മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുമുടി ഘോഷയാത്ര മണൽക്കണ്ടത്തിലൂടെ മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലേക്ക് പോകുന്നു.
കേരളത്തിൽ ആദ്യമായി എ.ഐ ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കിയ വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ ഡോ. ആർ പദ്മകുമാർ ശസ്ത്രക്രിയ ചെയ്യുന്ന വിദത്തെ കുറിച്ച് വിവരിക്കുന്നു
മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ക്ലീൻ ഫെസ്റ്റിവൽ ഗ്രീൻ ഫെസ്റ്റിവൽ എന്ന ആപ്തവാക്യമുയർത്തി നഗരത്തിൽ നടത്തിയ ഹരിത സന്ദേശ റാലി.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ സമീപം.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ സമീപം.