കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായ് കോർപറേഷൻ തൃശൂർ ടൗൺ ഹാളിൽ ടോക്ക് ടു മേയർ പരിപാടിയിൽ പരാതി കേൾക്കുന്ന മേയർ ഡോ.നിജിജസ്റ്റീൻ
കൂട്ടുകാർക്ക് മുന്നിൽ നിന്ന് തുടങ്ങാം----തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിക്ക് സമീപത്തെ മരത്തണലിൽ കൂട്ടുകാർക്ക് മുന്നിൽ നൃത്തചുവടുകൾ വയ്ക്കുന്ന ഇടുക്കി സാലഗ്രാം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റൂട്ട് ഓഫ് ആട്സ് & സയൻസിലെ സൂരജ് ഷാജിയും അശ്വിൻ പ്രസാദും
എം.ജി കലോത്സവത്തിൽ മോഹിയാട്ടമത്സരം കഴിഞ്ഞ് വേദിവിട്ടിറങ്ങിയ കാഞ്ഞിരപ്പിള്ളി സിപാസ് ബി.എഡ് കോളേജിലെ നന്ദന പ്രസാദ് ,​ സഹോദരി നയനയെ ആഭരണം അണിയിക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ വിദ്യാർത്ഥിയായ നയനയും ചേച്ചിക്ക് പിന്നാലെ മോഹിനിയാട്ടം അവതരിപ്പിച്ചു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിയിൽ ദഫ്‌മുട്ട് മത്സരത്തിൽ പങ്കെടുത്ത കോട്ടയം സി.എം.എസ് കോളേജ് ടിം.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിയിൽ നാടൻപാട്ട് മത്സരത്തിൽ പങ്കെടുത്ത ചങ്ങനാശേരി ബി.വി.എം ഹോളി ക്രോസ് കോളേജ് ടിം.
ഫോട്ടോഗ്രഫി മത്സരമല്ല: തിരുവല്ലയിൽ നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വോളണ്ടിയർമാരായി എത്തിയ ആൻസ്.റ്റി.ജോണി കൂട്ടുകാരിയായ ആര്യാ വിജയന്റെ ചിത്രം ക്യാമറയിൽ പകർത്തുന്നു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാർത്തോമ്മാ കോളേജിൽ ക്ളേമോഡലിങ്ങിൽ പങ്കെടുത്ത തൃപ്പൂണിത്തറ ആർ.എൽ.വി കോളേജിലെ പ്രണവ്.എം.
വർണ്ണച്ചിറകുകൾ വിരിച്ച്... ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെത്തുന്ന ദേശാടന പക്ഷിയാണ് വർണ്ണക്കൊക്ക് (Painted Stork). കുളനടയ്ക്ക് സമീപത്തുനിന്നുള്ള കാഴ്ച.
കട്ടയ്ക് കൂടെ... എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് കട്ട സപ്പോർട്ടുമായ് വെള്ളം കൊടുത്തും വീശിയും കൂടെ ഇരുത്തി പഠിപ്പിക്കുന്ന സ്കൂൾ പ്രധാനാധ്യപിക കെ.പിബിന്ദു തൃശൂർ ഗവ. മോഡൽ സ്കൂളിൽ നിന്നൊരു ദൃശ്യം.
രാജസ്ഥാൻ സമൂഹത്തിന്റെ ഹോളി ആഘോഷം എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് സമീപത്ത് നടന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com