TRENDING THIS WEEK
സംസ്ഥാനം കനത്ത ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, അതോടൊപ്പം തന്നെ കരിക്ക് വില്പനയും തകൃതിയായി കൂടിയിരിക്കുകയാണ്. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ നിന്നുള്ള കാഴ്ച
ദേശീയപാത 544ൽ ആമ്പല്ലൂർ ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം മന്ദഗതിയിലായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ വാഹനങ്ങളുടെ ഇടയിൽപ്പെട്ട കൊമ്പനെ റോഡിന് പുറത്ത്കടത്താൻ വഴി നോക്കുന്ന പാപ്പാൻ ചില സമയങ്ങളിൽ മണിക്കുറുകളോളമാണ് ഇവിടെ ഗതാഗത കുരുക്ക്
വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ തോളിലേറ്റി തിരുവാണിക്കാവ് ഷേത്രത്തിലേയ്ക്ക് ആവേശത്തോടെ പോകുന്നവർ
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അഭിവാദ്യം ചെയ്യുന്നു. ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ സമീപം
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ കെപിസിസി രാഷ്ട്രീയകാര്യ സമിതിഅംഗം ജോസഫ് വാഴക്കനുമായി സംസാരിക്കുന്നു.ചെയർമാൻ സി.ആർ.മഹേഷ് എംഎൽഎ, ആലപ്പി അഷറഫ് തുടങ്ങിയവർ സമീപം
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, വി.കെ.ശ്രീകണ്ഠൻ എം.പി സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം.
യു.ഡി.എഫ് പുതുയുഗ യാത്രയ്ക്ക് പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന എ.സുരേഷ് കുമാറിന് ഹസ്തദാനം നൽകുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ, അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ, സന്ദീപ് വാര്യർ തുടങ്ങിയവർ സമീപം .
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതിജീവിതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് ഡബ്ള്യു.സി.സിയുടെ നേതൃത്വത്തിൽ എറണാകുളം അബ്ദുൾ കലാം മാർഗിൽ ദീപം തെളിച്ചപ്പോൾ
കാറിലൊരു സൂപ്പർ സെൽഫി... കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതി ഉത്സവിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മടങ്ങിപ്പോകാൻ കാറിൽക്കയറിയ മുൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പ്രവർത്തകർക്ക് സെൽഫി എടുത്ത് കൊടുക്കുന്നു.
ഏറ്റുമാനൂര് മങ്കര കലുങ്കിന് സമീപം പോളിഹൗസിലെ കൃഷി വിള വെടുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി വി.എന്.വാസവന് സമീപം