TRENDING THIS WEEK
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
ഇടവും വലവും...കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ചെയർമാൻ ജോസ് കെ. മാണിയുടെ കൈപിടിച്ചെത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ.എം.എൽ.എമാരായ അഡ്വ.പ്രമോദ് നാരായണൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കേരളാ കോൺഗ്രസ് സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ ചെയർമാൻ പി.ജെ.ജോസഫിനെ വേദിയിലേക്ക് സ്വീകരിക്കുന്ന വർക്കിംഗ് പ്രസിഡന്റ് പിസി.തോമസ്, അഡ്വ. മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ.
തുറന്ന് നോക്കി ഇനി അടക്കാം...കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗങ്ങളുടെ പുസ്തകം പ്രകാശനം ചെയ്ത ചെയർമാൻ ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും തുറന്ന് നോക്കുന്നു.ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ,എം.എൽ.എമാരായ അഡ്വ.ജോബ് മൈക്കിൾ,അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ സമീപം
തുറന്ന് നോക്കി ഇനി അടക്കാം.... കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കെ.എം. മാണിയുടെ ബജറ്റ് പ്രസംഗങ്ങളുടെ പുസ്തകം പ്രകാശനം ചെയ്ത ചെയർമാൻ ജോസ് കെ.മാണി തുറന്ന് കാണിക്കുന്നു.ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന സിയ ഫാത്തിമയുടെ ഡിസൈനിംഗ് നോക്കി കാണുന്ന മന്ത്രിമാരായ വി.ശിവൻകുട്ടി കെ. രാജൻ എന്നിവർ വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗവുമായി മല്ലിടുന്ന ചെറുവത്തൂർ എം.ആർ.വി.എ എസിലെ ഫാത്തിമയുടെ അപേക്ഷയിലെ സങ്കടം കണ്ട മന്ത്രി വി ശിവൻകുട്ടിയാണ് ഓൺലൈനായി മത്സരിക്കാൻ അവസരം തുറന്ന് നൽകിയത്
ഇരുള നൃത്തത്തിൽ... ഹയർ സെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ഏഗ്രേഡ് നേടിയ നാഷണൽ എച്ച്.എസ്.എസ് ഇരിങ്ങാലക്കുട.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ആത്മസൗരഭം 2026ൽ ചുവട് വയ്ക്കുന്നവർ.
ചായകോപ്പയിലെ കൊടുങ്കാറ്റ്... കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും അഡ്വ.പ്രമോദ് നാരായണൻ,അഡ്വ.ജോബ് മൈക്കിളും സമീപത്തെ കോഫീ ബാറിൽ ഒരുമിച്ച് ചായ കുടിക്കാനെത്തിയപ്പോൾ