TRENDING THIS WEEK
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന യോഗത്തിൽ പങ്കെടുത്ത ശേഷം പോകുന്ന ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.ബിന്ദു, സുധാകുര്യൻ,രാധാ വി.നായർ, പി.കെ.വൈശാഖ്, പ്രസിഡന്റ് അഡ്വ.ഹേമലതാ പ്രേംസാഗർ തുടങ്ങിയവർ
സ്വാമിയുംവർക്കിയും എന്ന ചിത്രത്തിൽ... തൃശൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന സ്വാമിയും വർക്കിയും എന്ന ചിത്രത്തിൽ ബാബു നമ്പൂതിരിക്കും മേനക്കയ്ക്കും നിർദ്ദേശങ്ങൾ നൽക്കുന്ന സംവിധായകൻ അമ്പിളി.
ഗുരുസിംഗ്സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം തേവര ഗുരുദ്വാരയിൽ നടന്ന ഗുരുനാനാക്ക് ദേവ് ജയന്തിയിൽ പ്രാർത്ഥനയിൽപ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ
ഗുരുസിംഗ്സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം തേവര ഗുരുദ്വാരയിൽ നടന്ന ഗുരുനാനാക്ക് ദേവ് ജയന്തിയിൽ പ്രാർത്ഥനയിൽപ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ
കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ നവീകരിച്ച ലേയ്ക്ക് വില്ലേജ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ മീനടം മാളിയേക്കൽ ശോശാമ്മ കുര്യന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജസ്റ്റിസ് കെ.ടി.തോമസിന്റെ വീട്ടിലെത്തി ജില്ലാ കളക്ടർ ചേതൻകുമാർ മീണ എന്യൂമറേഷൻ ഫോം കൈമാറുന്നു
ഇതെന്റെ ഏരിയ...കോട്ടയം ചന്തയിൽ പെറ്റുപെരുകുന്ന തെരുവുനായ്‌ക്കുട്ടികളിൽ ചിലത്. കോടിമതയിലെ എ.ബി.സി സെന്ററിന് മുന്നിലാണ് ഈ കാഴ്ച. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് തുടരുകയാണ്.
ഇരട്ടക്കവചം...കേരളം എൻ.ഇ.പിയ്ക്ക് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെയും, എ.ഐ.എസ്.എഫിന്റെയും നേതൃത്വത്തിൽ കോട്ടയം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ മഴ പെയ്തപ്പോൾ ഷീൽഡ് ഉപയോഗിച്ച് തലമറയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ഒരു കൈസഹായം...അജൈവ മാലിന്യ ശേഖരണ യൂണിറ്റിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളിയായ അച്ഛനെ സഹായിക്കാനെന്നോണം പ്ലാസ്റ്റിക് ചാക്കുകൾ എടുത്തുമാറ്റുന്ന കുട്ടി.കോട്ടയം കോടിമത എം.എൽ റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച