കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ താഴെ ഭാഗത്തെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണപ്പോള്‍.
ശബരിമല സ്വർണ്ണകൊള്ള കേസ് സി.ബി.ഐ അന്വേഷിക്കുക, ശബരിമല വിശ്വാസികൾക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിന് മുന്നിൽ നടന്ന അയ്യപ്പജ്യോതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഡെപ്യൂട്ടി മേയർ ആശാനാഥ്‌ ജി.എസ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ തുടങ്ങിയവർ വിളക്ക് തെളിയിച്ച് ശരണം വിളിക്കുന്നു
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ മാർച്ച്
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം "കേരളം " എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച കോഴിക്കോട് പുതിയറ ബി.ഇ.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ കേരളം എന്നെഴുതിയ ബോർഡുമായി അണിനിരന്നപ്പോൾ
കോഴിക്കോട് കോർപ്പറേഷന്റെ അനാസ്ഥ മൂലം നാല് ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേയർ ഭവനിലേക്ക് നടത്തിയ നൈറ്റ്‌ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ്ഭാനു ചിബ്ബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
കോഴിക്കോട് വലിയങ്ങാടിയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ കെട്ടിടത്തിന്റെ താഴെ ഭാഗത്തെ തകർന്ന സൺഷേഡ്
വലിച്ചുകീറി... കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കെ.എസ്‌.യു പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ യു.ഡി.എഫിന്റെ ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ തകർത്തപ്പോൾ.
തൃശൂർ കോർപറേഷൻ ബജറ്റ് കൗൺസിൽ ഹാളിൽ ഡെപ്യൂട്ടി മേയർ എ പ്രസാദ് അവതരിപ്പിക്കുന്നു മേയർ ഡോനിജി ജസ്റ്റീൻ മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സമീപം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച പട്ടയമേളയിൽ പട്ടയം വാങ്ങാനെത്തിയ പുതുകുളങ്ങര സ്വദേശിനി സരോജിനിയെ ചേർത്ത്  പിടിച്ച ് സന്തോഷം പങ്കിടുന്ന മന്ത്രി കെ.രാജൻ കളക്‌ടർ അർജ്ജുൻ പാണ്ഡ്യൻ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com