TRENDING THIS WEEK
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ അമ്പലമുക്ക് ജംഗ്ഷനിലെ ബസ് സ്റ്റാൻഡിൽ കെ. മുരളീധരനെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുള്ള ഫ്ളക്സ് ബോർഡ് സ്ഥാപിച്ചപ്പോൾ
പുതുയുഗ ചിരി..... യു.ഡി.എഫ് പുതുയുഗ യാത്രയുടെ ഭാഗമായി കോട്ടയം ഓർക്കിഡ് ഹോട്ടലിൽ നടന്ന വിവിധ മേഘകലകളിൽ തിരഞ്ഞെടുക്കപ്പെട്ടവരുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുന്ന നഗരസഭാ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും
പാലക്കാട് മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പടിഞ്ഞാറേ യാക്കര ശാസ്താ നഗർ മണപ്പുള്ളിക്കാവ് മൂല സ്ഥാനത്തിൽ നിന്ന് വാളും പീഡവും എഴുന്നള്ളുന്നു.
സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സമാധി ദിനാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ സമാധി മണ്ഡപത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു.
കോട്ടയം എം.സി റോഡിൽ ചവിട്ടുവരിക്ക് സമീപം ലോറി ഇടിച്ചുണ്ടായ അപകടം
എറണാകുളം സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ അദ്ധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിന്റെ പുതുവഴികൾ എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാടിൽ ഇടക്കൊച്ചി ആവില കോളേജ് ഓഫ് എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പാൾ ടി.പി. ആന്റണിക്ക് നൽകിയ പ്രകാശനം ചെയ്യുന്നു. സിസ്റ്റർ ഡോ. വിമല ജോസ്, എൻ . ജയകൃഷ്ണൻ, എം.പി. ബീന, പ്രൊഫ. പി.ജെ. ബെറ്റി, ഡോ. ടി.വി. സുജ, ഡോ. ബിന്ദു ജോസഫ് തുടങ്ങിയവർ സമീപം
പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ദേശത്തിന്റെ ഗജവീരൻമാർ പാലക്കാട് കോട്ട മൈതാനിയിൽ അണിനിരന്നപ്പോൾ.
ബ്രഹ്മ്മപുരം ബി.പി.സി.എൽ സി.ബി.ജി പ്ലാന്റിൽ കംപ്രസ്ഡ് ബയോ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രിമാരായ എം.വി. രാജേഷും പി. രാജീവും സൗഹൃദ സംഭാഷണത്തിൽ
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
കുഞ്ഞ് നീലി...എറണാകുളം വൈറ്റില ജംഗ്ഷനിലൂടെ കുഞ്ഞിനെ തോളിലിട്ട് മറ്റൊരു കുട്ടിയെ കൈപിടിച്ച് നടത്തുന്ന അമ്മ