TRENDING THIS WEEK
എനിക്കും പഠിക്കണ്ടേ... സ്കൂൾകുട്ടികൾ നടന്നുപോകുമ്പോൾ അവർക്ക് വഴികൊടുക്കാൻ തന്റെ കുഞ്ഞിനെ പിടിച്ചുമാറ്റുന്ന വഴിയോരത്ത് കച്ചവടം നടത്തുന്ന നാടോടി സ്ത്രീ, . കോഴിക്കോട് ബി.ഇ.എം സ്കൂൾ പരിസരത്ത് നിന്നുള്ള കാഴ്ച. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരം കുട്ടികൾക്ക് സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുനൽകുന്ന രാജ്യത്താണ് ഇതുപോലുള്ള കുട്ടികളുടെ ബാല്യം തെരുവിലായിപ്പോകുന്നത്. കേരളത്തിൽ നൂറുശതമാനം കുട്ടികളും സ്കൂളിലെത്തുമ്പോൾ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളിൽ വലിയൊരുഭാഗം ഇപ്പോഴും തെരുവിലാണ്.
പാലക്കാട് സുൽത്താൻപേട്ടയിൽ യു.ഡി.എഫിന്റെ കലാശക്കൊട്ട് എത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എം.പി. സംസാരിക്കുന്നു.
വോട്ടിടാൻ വള്ളത്തിൽ... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ.
തദ്ദേശ സ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശത്തിൽ തൃശൂർ മുൻസിപ്പൽ റോഡിൽ എൽഡിഎഫിന് വേണ്ടി അണിനിരന്ന പുലികൾ
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിൻ്റെ ആവേശത്തിൽ നിയന്ത്രം വിട്ട് നൃത്തം ചെയ്ത സ്ത്രിയെ വനിത പൊലിസ് അനുനയിപ്പിച്ച് മാറ്റുന്നു
തൃശൂർ സ്വരാജ് റൗണ്ടിൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്ന് മൂന്ന് മുന്നണികൾക്ക് വിസിൽ മുഴക്കി മുന്നറിയിപ്പ് നൽക്കുന്ന പൊലീസ്
തദ്ദേശ സ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ യു.ഡിഎഫിന് വേണ്ടി അണിനിരന്ന പുലി
തദ്ദേശ സ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പിൽ പരസ്യപ്രചരണത്തിന് സമാപനംകുറിച്ച് തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച എൻ.ഡി.എയുടെ കൊട്ടിക്കലാശത്തിൽ നിന്ന്
സ്റ്റാർ ആണോ...അയ്മനം പഞ്ചായത്തിലെ ഒളശ സി.എം.എസ് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന നടൻ വിജയരാഘവനെ കൗതുകത്തോടെ നോക്കുന്ന
ചങ്ങനാശേരി വാഴപ്പള്ളി സെന്റ്.തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വീൽ ചെയറിലെത്തിയ സിസ്റ്ററെ പോളിംഗ് സ്റ്റേഷനിൽ ഇറങ്ങാൻ സഹായിക്കുന്ന ഉദ്യോഗസ്ഥർ