TRENDING THIS WEEK
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീമഹാവിഷ്ണു ക്ഷേത്രത്തലേക്ക് വോയ്സ് ഫോർ ഏഷ്യൻ എലഫന്റ് സൊസൈറ്റി സമർപ്പിക്കുന്ന റോബോട്ടിക്ക് ആനയെ എക്സിക്യുട്ടീവ് ഡയറക്ടർ സംഗീത അയ്യർ ക്ഷേതത്തിന് കൈമാറിയപ്പോൾ. ശില്പി പ്രശാന്ത്, മേൽശാന്തി രജിത്ത് ശാന്തി, ദേവസ്വം പ്രസിഡന്റ് പി.ആർ. പുരുഷൻ, സെക്രട്ടറി ടി.എസ്. രാജേന്ദ്രൻ, വൈസ്. പ്രസിഡന്റ് ശിവൻ കൊച്ചുവെളി തുടങ്ങിയവർ സമീപം
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
കേരള സ്മൈൽ...എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജേക്കബ് ജോർജുമായി സംഭാഷണത്തിനിടയിൽ പൊട്ടിച്ചിരിച്ചപ്പോൾ
ഞങ്ങൾ ഒന്നാണെ...സൗഹൃദങ്ങളുടെ സ്നേഹോഷ്മളത ആദ്യം അറിയുന്നത് ചെറിയ ക്ളാസുകളിലാണ്. ഇത്തരം കൂട്ടുകെട്ടുകളാണ് വലിയ മനസുകൾക്ക് വിത്ത് പാകുന്നത്. എറണാകുളം സെന്റ്. തെരേസാസ് സ്കൂളിൽ നിന്നുള്ള കാഴ്ച
എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ കെ.വി. തോമസ് വിദ്യാദനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തനിക്ക് കിട്ടിയ വൃക്ഷത്തൈ മണത്ത് നോക്കുന്നു
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുഴിക്കാട്ടില്ലത്ത് ആനന്ദ് നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു.
മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് വിവിധ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്ര മൈതാനത്തേക്ക് എത്തുന്നു.
ചുട്ടുപൊള്ളുമ്പൊഴും ചിട്ടയോടെ...ചുട്ടുപൊള്ളുന്ന ചൂടാണ്. പക്ഷേ ചിട്ടയോടെയാണ് ജോലി. വൈദ്യുതി തകരാറുണ്ടാകാതിരിക്കാൻ സദാസമയവും ജാഗ്രതയിലാണ്. വെയിലായാലും മഴയായാലും കെ.എസ്.ഇ.ബി ജീവനക്കാർക്ക് ജോലിയിൽ വിട്ടുവീഴ്ചയില്ല. ചൂടിനെ നേരിടാൻ കുപ്പിയിൽ കരുതിയ വെള്ളവുമായി വൈദ്യുത പോസ്റ്റിൽ ജോലിചെയ്യുന്നവർ. സീതത്തോട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
റംസാൻ വ്രതത്തിന്റെ ആദ്യ ദിനം തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ നടന്ന നോമ്പ് തുറയിൽ. ഔഷധ കഞ്ഞി വിളമ്പുന്ന അസി. ഇമാം റാഷിദ്