TRENDING THIS WEEK
പുത്തൂരിൽ കാണാം... തൃശൂർ മൃഗശാലയിലെ ഏറ്റവും സീനിയറായ അന്തേവാസി മുതലയെ അടുത്താഴ്ച ഉദ്ഘാടനം ചെയ്യുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു.
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന്
പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ അനുകൂലിച്ച് ഒരു വിഭാഗം തൊഴിലാളികൾ പ്രകടനം നടത്തിയപ്പോൾ, മാർക്കറ്റ് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നടത്തിയ പ്രതിഷേധ ജാഥ
ന്യൂ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഉദ്ഘാടന ദിവസം പാളയം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വികാരാധീധനായി മുദ്രാവാക്യം വിൽക്കുന്ന തൊഴിലാളി. ഇതിനൊപ്പം ഒരു വിഭാഗം തൊഴിലാളികൾ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.
രാമനാട്ടുകര നഗരസഭയുടെ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.
ചരിത്രകാഴ്ച... പാളയത്തെ പച്ചക്കറി മാർക്കറ്റ് ഇനി ചരിത്രം. നൂറ്റാണ്ടിന്റെ പെരുമ പേറുന്ന പാളയം മാർക്കറ്റ് ഇന്നുമുതൽ കല്ലുത്താൻ കടവിലെ 'പാളയം മാർക്കറ്റ് ' ആവും. അവസാന ദിവസമായ ഇന്നലെ രാത്രി പാളയം പച്ചക്കറി മാർക്കറ്റിൽ നിന്ന് പകർത്തിയ ദൃശ്യം. ഫോട്ടോ : രോഹിത്ത് തയ്യിൽ
സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം.ബി രാജേഷിന് പഴങ്ങൾ നൽകുന്ന കടയുടമ.
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളീറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാറിൽ കരട് നയരേഖ അവതരണം മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.
കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള സംഘർഷത്തിൽ തീവെപ്പിൽ കത്തി നശിച്ച വാഹനം
ചുരുളഴിയാത്ത രഹസ്യങ്ങൾ... ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച " സിറ്റ് ടു വിൻ " നേതൃക്യാമ്പിൽ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ,മുൻ കെ.പി.സി.സി പ്രസിഡൻറ് കെ മുരളീധരനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ