കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
  TRENDING THIS WEEK
ഉയരെ ഉയരെ... കരിക്ക് വില്പന നടത്തുന്നതിനായി തെങ്ങിൽ കയറി കരിക്ക് കുലകൾ വെട്ടിയിറക്കുന്ന കോട്ടയം കാരാപ്പുഴ സ്വദേശിനി അനിത ഉണ്ണികൃഷ്ണൻ.
ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്റെ തത്സമയ സംപ്രേഷണം കാണാൻ കോഴിക്കോട് ബീച്ചിലെത്തിയ ജനക്കൂട്ടം
കോഴിക്കോട് ഒരു രൂപക്ക് ഷൂ ഓഫർ ചെയ്തതിനെത്തുടർന്ന് വൈക്കം മുഹമ്മദ്‌ ബഷീർ റോഡിലെ കടയ്ക്ക് മുന്നിലെത്തിയ ആളുക്കൂട്ടത്തെ പൊലീസ് ലാത്തി കാണിച്ച് പേടിപ്പിക്കുന്നു
മുൻ മേയർ ടി.പി ദാസനെ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോടുള്ള വീട്ടിലെത്തി സന്ദർശിച്ചപ്പോൾ.
തടിമിടുക്ക്... സ്കൂട്ടറിൽ കവുങ്ങിൻ തടിയുമായി പോകുന്ന യുവാക്കൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ സെൻറ് ആൻ്റണീസ് സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച കേരളകൗമുദി 115 മത് വാർഷികാഘോഷത്തിൽ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്.
സ്വപ്നം കണ്ടതെല്ലാം... കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് മങ്ങാട്ടുകുഴി പുത്തൻകരി തുമ്പേക്കണ്ടം പാടശേഖരങ്ങളിൽ നിന്നും സംഭരിച്ച നെല്ല് മില്ലിലേക്ക് കൊണ്ടുപോകുന്നതിനായി ചാക്കിലാക്കുന്ന തൊഴിലാളികൾ.
കോട്ടയം നിയോജക മണ്ഡലത്തിൽ വികസനം പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരാചയപ്പെട്ടന്നാരോപിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് കാവിന് സമീപമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ദേശീയ സമിതിയംഗം പി സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു. വെസ്റ്റ്ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ,മണ്ഡലം പ്രസിഡന്റ് വിപി.മുകേഷ് തുടങ്ങിയവർ സമീപം
വെള്ളമല്ല മാലിന്യങ്ങളാണ് നിറയ്ക്കുന്നത്----റോഡരികിൽ കുടിവെള്ള പദ്ധതിക്കായി ഇറക്കിയിരിക്കുന്ന പൈപ്പുകളൾക്ക് ഉള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ സമീപം മദ്യകുപ്പികളും കാണാം.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
കോട്ടയം അതിരമ്പുഴ സെന്റ്.മേരീസ് ഫെറോന പള്ളിയുടെ മുറ്റത് കമാനം പോലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ കാറ്റ്സ്‌ ക്ലൊ ചെടി.തെക്കേ അമരിക്കയിൽ നിന്നുമെത്തിയ കാറ്റ്സ്‌ ക്ലൊ ചെടി ഇപ്പോൾ കേരളത്തിൽ വീടുകളിലൊക്കെ അലങ്കാര ചെടിയായി മാറി.നേരത്തെ പൂക്കുന്ന കണികൊന്നയും കാറ്റ്സ്‌ ക്ലൊ പൂക്കളും ഇപ്പോൾ കേരളത്തിൽ മഞ്ഞ വസന്തംഒരുക്കുകയാണ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com