
ന്യൂഡൽഹി: ട്രെയിനുകളിലും സ്റ്റേഷനുകളിലുമുൾപ്പെടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് എ.ഐ അധിഷ്‌ഠിത നിരീക്ഷണ സംവിധാനങ്ങളൊരുക്കും. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്തങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് റെയിൽവേയുടെ നീക്കം. ഡ്രോണുകളും സി.സി ടിവികളും വ്യാപകമാക്കും. റെയിൽവേ പരിസരത്ത് സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 139 എന്ന നമ്പറിൽ അറിയിക്കണം. ഇന്നലെ ഡൽഹിയിൽ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |