SignIn
Kerala Kaumudi Online
Friday, 22 May 2026 2.43 AM IST

കൈലാസ് മാനസസരോവർ യാത്ര: 1000 പേരെ തിരഞ്ഞെടുത്തു

ന്യൂഡൽഹി: നീണ്ട ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിക്കുന്ന കൈലാസ് മാനസസരോവർ യാത്രയ്‌ക്കുള്ള 1000 പേരെ തിരഞ്ഞെടുത്തു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് കമ്പ്യൂട്ട‌ർവത്കൃത നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് യാത്ര.

തിരഞ്ഞെടുക്കപ്പെട്ടവർ ലിപുലേഖ്, നാഥു ലാ പാസുകൾ വഴി 50 പേരടങ്ങുന്ന 20 ബാച്ചുകളിലായി യാത്ര ചെയ്യും. രണ്ട് റൂട്ടുകളിലൂടെയും വാഹനങ്ങൾ കടന്നുപോകും. അതിനാൽ ട്രെക്കിംഗ് കുറഞ്ഞു. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അറിയിപ്പുകൾ എസ്.എം.എസ്, ഇ-മെയിൽ വഴി അയച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: https://kmy.gov.in. 011-23088214.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA