SignIn
Kerala Kaumudi Online
Friday, 22 May 2026 1.56 AM IST

ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണം: രാഹുൽഗാന്ധി

1

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിൽ മിഠായി വിതരണം ചെയ്‌ത് റീലുണ്ടാക്കി നടക്കുന്നു. അതേസമയം,ഇന്ത്യയിലെ യുവജനങ്ങൾ നീതി തേടി തെരുവിൽ പോരാട്ടത്തിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മോദി ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കുന്നില്ല. ശബ്‌ദമുയർത്തുന്നവർക്ക് ലാത്തിയടിയാണ് ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAHUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA