
തൃശൂർ: എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ ജൂൺ ഒന്നു മുതൽ മൂന്ന് വരെ തൃശൂർ ടൗൺ ഹാളിൽ ചേരും.എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ സമ്മേളനം ഉദ്ഘാടനം ചെയ്യും.കേരളത്തിലെ ആദ്യ മേയ് ദിന റാലിക്ക് സാക്ഷ്യം വഹിച്ച തൃശൂരിൽ കെ.കെ.വാര്യരുടെ നേതൃത്വത്തിൽ ലേബേഴ്‌സ് ബ്രദർഹുഡ് നടത്തിയ ചരിത്രപ്രസിദ്ധമായ ജാഥയുടെ സ്മരണകളുമായാണ് സമ്മേളനം. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും രാജ്യത്തിന്റെ മതനിരപേക്ഷജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് കൗൺസിൽ രൂപംനൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സംഘാടകസമിതി ചെയർമാൻ കെ.ജി.ശിവാനന്ദൻ, ജനറൽ കൺവീനർ ടി.കെ.സുധീഷ്, ട്രഷറർ വി.എസ്.പ്രിൻസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |