ബംഗളൂരു: കോട്ടയം സ്വദേശി ബംഗളൂരുവിൽ ക്രൂര മാനഭംഗത്തിനിരയായതായി പരാതി. കഫേയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് 20കാരി ആരോപിക്കുന്നു. ഡി.സി.പിക്ക് പരാതി നൽകിയ ശേഷമാണ് കേസെടുക്കാൻ തയ്യാറായത്. പൊലീസ് സ്റ്റേഷനിൽ വച്ചും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. മഡിവാള പൊലീസ് കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |