SignIn
Kerala Kaumudi Online
Friday, 22 May 2026 1.45 AM IST

ക്ഷമചോദിച്ച് ചെറിയാൻ ഫിലിപ്പ്

1

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് ഇന്ദിരാവനിൽ എം.എൽ.എമാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ ക്ഷമചോദിച്ച് ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാഭവനിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും ആലിംഗനം ചെയ്തത്. ഇതിൽ അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു. 'പിതൃനിർവിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാൻ നടത്തിയത്. പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ല. വർഷങ്ങളായി പരിചയമുള്ള അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. അര നൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാനാ‌‌ഡിക്കും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകർച്ചയിലായി. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശ ജീവിതം നയിക്കുന്ന എന്നെ മോശമായി സാമൂഹ്യ മാദ്ധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദി" -ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHERIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA