കൊച്ചി: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എം.പ്രശോഭിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. ജസ്റ്റിസ് എ.ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാമെന്നും ഹർജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ വാദിച്ചെങ്കിലും സർക്കാർ എതിർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |