
കൊച്ചി: അസാമിൽ നിന്ന് പ്രണയം നടിച്ച് കേരളത്തിലെത്തിച്ച ശേഷം കാമുകൻ പീഡിപ്പിച്ചെന്നും കൂട്ടുകാർക്ക് കാഴ്ച വച്ചെന്നും 15കാരി വെളിപ്പെടുത്തിയതോടെ, അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസാം സ്വദേശിയായ കാമുകൻ ദിൽവാർ ഹുസൈൻ (23), സുഹൃത്തുക്കളും അസാം സ്വദേശികളുമായ ബിലാൽ ഹുസൈൻ (24), സുഹൈൽ ആലം (25), ഫുജൈൽ അഹമ്മദ് (29), ഫിസനുൽ ഹഖ് (26) എന്നിവരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിങ്ക് പൊലീസിനോടാണ് വിവരം വെളിപ്പെടുത്തിയത്. കുട്ടിയെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ ഫോൺകോൾ വിവരങ്ങളും മറ്റും വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടി.
ദിൽവാറിനെ സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. ഈ മാസം 10ന് അസാമിൽ നിന്ന് കൊച്ചിയിലെത്തി ദിൽവാറിനൊപ്പം കാക്കനാട് ചെമ്പുമുക്കിൽ വാടകവീട്ടിൽ താമസിച്ചു. ഇവിടെവച്ച് കാമുകൻ പീഡിപ്പിച്ചു. ശേഷം സുഹൃത്തുക്കളെ വിളിച്ചു വരുത്തിയെന്നുമാണ് വെളിപ്പെടുത്തൽ. 20ന് രാത്രി സംഘത്തിൽ നിന്ന് രക്ഷപ്പെട്ട്, പെൺകുട്ടി ലൊക്കേഷൻ അസാമിലുള്ള സഹോദരന് വാട്‌സ്ആപ്പിൽ കൈമാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |