SignIn
Kerala Kaumudi Online
Friday, 22 May 2026 1.46 AM IST

'രക്ഷാപ്രവർത്തനം': സുരക്ഷാ ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും

s

ആലപ്പുഴ: മുൻമുഖ്യമ​ന്ത്രി പിണറായി വിജയനെ നവകേരളയാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ഗൺമാന്മാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വീണ്ടും യോഗം ചേർന്നു.

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ചു. പ്രതിചേർത്തവരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് ഉടൻ കടക്കും. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ അന്ന്​ പകർത്തിയ ദൃശ്യമാദ്ധ്യമപ്രവർത്തകൻ ജോജിയുടെ മൊഴി ഇന്ന് രാവിലെ 11ന്​ രേഖപ്പെടുത്തും.

പുതിയ അന്വേഷണസംഘം സുരക്ഷാ ജീവനക്കാരെ വിശദമായി ചോദ്യംചെയ്യുമെന്നാണ്​ വിവരം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിനിരയായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എം.എൽ.എ,യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി വീണ്ടുമെടുത്തേക്കും. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA