
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ശൈലികൾ ആശങ്ക ഉണ്ടാക്കുന്നതെന്ന് കഴക്കൂട്ടം എം.എൽ.എയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. മുസ്ലിംലീഗിന്റെ പിടിവാശികൾക്ക് അനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭയിൽ രണ്ടാമൻ.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മൂന്നാമനാക്കിയത് നൽകുന്ന സന്ദേശം വളരെ ഗൗരവകരമാണ്. 21അംഗ മന്ത്രിസഭയിൽ 12പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. ന്യൂനപക്ഷത്തെ പരിഗണിക്കുമ്പോൾ ഭൂരിപക്ഷത്തെ അവഗണിക്കരുത്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന വി.ഡി.സതീശൻ ബിഷപ്പ് ഹൗസിൽ പോവുകയും ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുന്നു. എൻ.എസ്.എസ്- എസ്.എൻ.ഡി.പി നേതൃത്വങ്ങളോട് മാത്രമാണോ മുഖ്യമന്ത്രിക്ക് അവമതിപ്പെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |