
തിരുവനന്തപുരം: പത്തു വർഷമായി സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലിചെയ്യുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിനെ മ്യൂസിയം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ ആയി മാറ്റി നിയമിച്ചു. സെക്രട്ടറി സി.ആർ.ബിജുവിനെ കൊച്ചി സിറ്റി പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്.
നിലവിൽ ഇൻസ്പെക്ടർ റാങ്കിലുള്ള പ്രശാന്ത് കഴിഞ്ഞ പതിനഞ്ചു വർഷമായി വിജിലൻസിലും സ്പെഷ്യൽ ബ്രാഞ്ചിലുമായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ദേവസ്വം വിജിലൻസിൽ എസ്.ഐ ആയി എത്തിയ പ്രശാന്ത് 2016ൽ എൽ.ഡി.എഫ് ഭരണം വന്നപ്പോഴും അവിടെ തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |