SignIn
Kerala Kaumudi Online
Friday, 22 May 2026 1.45 AM IST

കെ.ജി ഓർമ്മയായി

dd

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​മു​ഖ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും​ ​കേ​ര​ള​കൗ​മു​ദി​ ​സ്‌​പെ​ഷ്യ​ൽ​ ​ക​റ​സ്‌​പോ​ണ്ട​ന്റു​മാ​യി​രു​ന്ന​ കെ.​ജി.​ പ​ര​മേ​ശ്വ​ര​ൻ​ ​നാ​യ​ർക്ക് ​(95)​ രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രഗത്ഭരുൾപ്പെടെ ആയിരങ്ങളുടെ അന്ത്യാഞ്ജലി.

ഇന്നലെ വൈകിട്ട് 3.30ന് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ ​(തൃ​ക്ക​ണ്ണാ​പു​രം​ ​സൊ​സൈ​റ്രി​ ​റോ​ഡ് ​ഉ​മാ​മ​ഹേ​ശ്വ​രം) സംസ്‌കരിച്ചു. ചെറുമകൻ മഹീന്ദ്രൻ ചിതയ്‌ക്ക്‌ തീകൊളുത്തി.

മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടോ​ളം​ ​കേ​ര​ള​കൗ​മു​ദി​ക്കൊ​പ്പം​ ​സ​ഞ്ച​രി​ച്ച, നി​യ​മ​സ​ഭാ​ ​റി​പ്പോ​ർ​ട്ടിം​ഗി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു ​കെ.​ജി.​ ബുധനാഴ്ചയായിരുന്നു അന്ത്യം.

ഇന്നലെ രാവിലെ 11 മുതൽ തിരുവനന്തപുരം പ്രസ്‌ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വീട്ടിലും പ്രസ് ക്ലബിലുമെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി കെ. മുരളീധരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജി. സുധാകരൻ, ജി.ആർ.അനിൽ, മുൻ മന്ത്രി വി.ശിവൻകുട്ടി, മേയർ വി.വി. രാജേഷ്, കെ.എസ്. ശബരീനാഥൻ, കരമന ജയൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
കേരളകൗമുദിക്ക് വേണ്ടി യൂണിറ്റ് ചീഫ് എസ്.വിക്രമനും കെ. വിജയരാഘവൻ സ്‌മാരക സമിതിക്ക് വേണ്ടി പ്രസിഡന്റ് വി.എസ്. രാജേഷ്, സെക്രട്ടറി എ.സി. റെജി എന്നിവരും റീത്ത് സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA