SignIn
Kerala Kaumudi Online
Sunday, 17 May 2026 4.07 AM IST

അരികോടിച്ചിറ നിവാസികൾക്ക് എന്നും ദുരിതം മാത്രം

1

കുട്ടനാട്: രാമങ്കരി പഞ്ചായത്ത് 14ാം വാർഡിലെ അരികോടിച്ചിറയിൽ താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. ചമ്പക്കുളം, രാമങ്കരി പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ഇവിടെ ആകെയുള്ളത് ചെറിയൊരു നടപ്പാത മാത്രമാണ്. കാലവർഷം ആരംഭിക്കുന്നതോടെ ഈ വഴിയിലുടനീളം വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് യാത്ര അതീവ ദുരിതകരമാകുകയാണ്.ഇതോടെ

വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതുപോലും വലിയ വെല്ലുവിളിയായിരിക്കുകയാണ്. വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതുപോലും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഏത് സമയത്തും കാൽതെന്നി വീഴാനും അപകടത്തിൽപ്പെടാനും പരിക്കേൽക്കാനും സാധ്യത കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. കാലവർഷം ശക്തമാകുന്നതോടെ എങ്ങനെ ഈ ദുരിതം തരണം ചെയ്യുമെന്ന ആശങ്കയിലാണ്.

മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു. മുൻ എം.എൽ.എ തോമസ് കെ തോമസ് തന്റെ വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും അതുകൊണ്ട് ഭാഗികമായി കൽക്കെട്ട് നിർമ്മിക്കാനേ കഴിഞ്ഞുള്ളു.. ബാക്കിവരുന്ന ഭാഗത്ത് കൂടി കൽക്കെട്ട് നിർമ്മിച്ച് മണ്ണിട്ട് വഴി ഉയർത്തി സഞ്ചാരയോഗ്യമാക്കാൻ ഇതിനായി നിയുക്ത എംഎൽഎയെ ഉടൻ നേരിൽ കണ്ടു കൂടുതൽ ഫണ്ട് അനുവദിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.

.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, ASD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL