പാമ്പാക്കുട: കനത്ത മഴയിലും ആഞ്ഞടിച്ച കാറ്റിലും പാമ്പാക്കുട, രാമമംഗലം, മണീട് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലായി മരങ്ങൾ കടപുഴകി വീണ് പത്തോളം വീടുകൾ ഭാഗികമായി തകർന്നു. പലയിടത്തും ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായി താറുമാറായി.
ചെട്ടിക്കണ്ടം മുതൽ പാമ്പാക്കുട എം.ടി.എം സ്കൂൾ വരെയുള്ള ഭാഗങ്ങളിൽ വൻമരങ്ങൾ ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. പിറമാടത്ത് ഒരു വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. രാമമംഗലത്തും മരങ്ങൾ വീണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
11 കെ.വി ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ അഗ്നിശമനസേന ആരംഭിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഇവർക്കൊപ്പം രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |