SignIn
Kerala Kaumudi Online
Sunday, 17 May 2026 10.52 AM IST

കുമ്പളങ്ങി ജനത -അരൂർ ഫെറി  സർവീസ് നാളെ പുനരാരംഭിക്കും

kumbalangi
കുമ്പളങ്ങി ജനത-അരൂർ അമ്മയെഴുത്ത് ഫെറി സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അരൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ച

കുമ്പളങ്ങി: കുമ്പളങ്ങി ജനത-അരൂർ അമ്മയെഴുത്ത് ഫെറി സർവീസ് നാളെ മുതൽ പുനരാരംഭിക്കും. ഇന്നലെ സർവീസ് നിലച്ചതിനെത്തുടർന്ന് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരിയുടെ നേതൃത്വത്തിലുള്ള സംഘം അരൂർ പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ ഇക്കാര്യം അറിയിച്ചു.

കുമ്പളങ്ങി, അരൂർ പഞ്ചായത്തുകൾ ഒന്നിടവിട്ട വർഷങ്ങളിലാണ് സർവീസ് ലേലം ചെയ്യുന്നത്. കുമ്പളങ്ങി പഞ്ചായത്തിന്റെ കാലാവധി മാർച്ച് 31ന് പൂർത്തിയായിരുന്നു. ഏപ്രിൽ മുതൽ അരൂർ പഞ്ചായത്താണ് ടെൻഡർ നൽകേണ്ടിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടപടികൾ വൈകി. ഏപ്രിൽ 15 വരെ മുൻ കരാറുകാരൻ സർവീസ് തുടർന്നു. പിന്നീട് അരൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക താല്പര്യമെടുത്ത് മറ്റൊരു കരാറുകാരനെ നിയോഗിച്ചെങ്കിലും ഇന്നലെ അദ്ദേഹം പിൻവാങ്ങി.

സർവീസ് മുടങ്ങിയത് അരൂർ മേഖലയിലെ പീലിംഗ് തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. പ്രശ്നപരിഹാരത്തിനായി കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഗരേറ്റ് ലോറൻസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഗോപി കാരക്കോട്ത്ത്, ടെസി ജേക്കബ്, പഞ്ചായത്ത്അംഗം ആനി ഫ്രാൻസിസ് എന്നിവർ അരൂർ പഞ്ചായത്ത് ഓഫീസിലെത്തി ചർച്ച നടത്തി. അരൂർ പഞ്ചായത്ത് സെക്രട്ടറി സിന്ധു ഈശ്വരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമ ദേവി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL