
കാലടി: അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിൽ ഗുരുദേവൻ രചിച്ച കാളി നാടകത്തിലെ ചടുലമായ ചലനങ്ങളിലൂടെ കൾച്ചറൽ അംബാസഡർ അഖില സലീം അവതരിപ്പിച്ച കുച്ചിപ്പുടി ശ്രദ്ധേയമായി. ഡോ. നയൻതാര ഡിസിൽവയുടെ നേതൃത്വത്തിലെ ശ്രീലങ്കൻ ഗ്രൂപ്പിന്റെ നൃത്താവതരണം വേറിട്ട ദൃശ്യവിരുന്നായി. ശ്രീലങ്കയുടെ തനത് നൃത്തമായ കാണ്ട്യൻ നൃത്തം എട്ട് കലാകാരികൾ ചേർന്നാണ് അവതരിപ്പിച്ചത്. കെ. എസ്. ഗിരീന്ദ്രബാബു കൊച്ചി, കെ.കെ.കുഞ്ഞപ്പൻ, ഇ. എൻ. വിശ്വനാഥൻ തുടങ്ങിയവർ ഗ്രൂപ്പ് ഇനങ്ങളുടെ അതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
