SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.23 AM IST

മഴ, ഇടി​മി​ന്നൽ, വൈദ്യുത ഉപകരണങ്ങൾക്ക് നാശം

കണ്ണനല്ലൂർ: കണ്ണനല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടുന്നത് പതിവായി. ഇതോടെ ചില ഭാഗങ്ങളിലെ വ്യത്യസ്ത ഇലക്ട്രിക് ലൈനുകൾ വഴി കണക്ഷൻ ഉള്ള ഉപഭോക്കാക്കളുടെ വീടുകളിലെ ഉപകരണങ്ങൾക്ക് കേടുപാട് ഉണ്ടായി.

കെ.എസ്.ഇ. ബി അധികൃതരെ ഇക്കാര്യം അറിയിച്ചാലും ഫലമുണ്ടാകുന്നി​ല്ലെന്നാണ് പരാതി​. ചേരി​ക്കോണം, ചാണിക്കൽ, കള്ളിക്കാട്, പാങ്കോണം ഭാഗങ്ങളിലെ ചില ലൈനുകൾ വഴി വരുന്ന അമിത വൈദ്യുത പ്രവാഹമാണ് വീടുകളിലെ പല വൈദ്യുതി​ ഉപകരണങ്ങൾ അടക്കം കേടാകാൻ കാരണം.
മഴയ്ക്ക് മുൻപെ നടത്തുന്ന മരച്ചില്ല വെട്ടൽ കൃത്യമായി ഇത്തവണ പൂർത്തീകരിച്ചില്ല. ലൈനുകൾ തമ്മിൽ തട്ടാതിരിക്കാൻ ഇടുന്ന പ്ലാസ്റ്റിക് സ്പെയ്സറുകളും പലേടത്തും ഇട്ടി​ട്ടി​ല്ല. അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL