SignIn
Kerala Kaumudi Online
Thursday, 21 May 2026 1.40 AM IST

അത്തിക്കയം - കക്കുടുമൺ റോഡിൽ കുടിവെള്ള പൈപ്പുപൊട്ടി

rode-
അത്തിക്കയം, പേമരുതി, കക്കുടുമൺ പി.ഡബ്ല്യു.ഡി റോഡിൽ ലക്ഷ്മി ഓട്ടോ വർക്ഷോപ്പിന് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു

റാന്നി: അത്തിക്കയം, പേമരുതി, കക്കുടുമൺ പി.ഡബ്ല്യു.ഡി റോഡിൽ ലക്ഷ്മി ഓട്ടോ വർക്ഷോപ്പിന് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിടുന്നു. ദിവസേന ലിറ്ററുകണക്കിന് കുടിവെള്ളമാണ് റോഡിലൂടെ ഒഴുക്കിക്കളയുന്നത്. പ്രദേശത്ത് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴാണ് അധികൃതരുടെ അനാസ്ഥ. പൈപ്പുപൊട്ടി വെള്ളം നിരന്തരമായി ഒഴുകുന്നത് കാരണം റോഡിന്റെ ഈ ഭാഗം തകർച്ച ഭീഷണിയിലാണ്. കൂടാതെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മൂന്ന് ആഴ്ചയായി ഈ വഴി വെള്ളം പാഴായിപ്പോകുന്നു. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL