ഇലന്തൂർ: ഇലന്തൂരിന്റെ പടേനിക്കാലത്തിന്റെ അഞ്ചാംരാവായ ഇന്ന് കൂട്ടക്കോലങ്ങളോടൊപ്പം, അപൂർവ്വമായി മാത്രം തുള്ളാറുള്ള എരിനാഗയക്ഷി എത്തും. മറ്റ് യക്ഷിക്കോലങ്ങളിൽ നിന്ന് വ്യത്യസ്തമായി നാഗങ്ങളുടെ ചലനവും, കാൽ ചിലമ്പും കുരുത്തോല പാവാടയും നെഞ്ചുമാലയുമണിഞ്ഞ് മുറിയടത്ത നിന്നും മുറുക്കത്തിലേക്ക് കടക്കുമ്പോൾ തൊഴുകൈകളോടെ കുന്നിലമ്മയെ സ്തുതിച്ച് കരക്കൂട്ടം ആർപ്പുവിളിയ്ക്കും.
ആറാം പടയണിരാവായ നാളെയാണ് ഇലന്തൂർ പടയണിക്കളത്തിൽ ഏറ്റവും വലിയ പാളക്കോലങ്ങൾ എത്തുന്ന മേക്ക് കരയുടെ കരപ്പടയണി. ഇതിനായി മുപ്പതോളം കലാകാരൻമാർ കോലം എഴുത്തിൽ രാവുംപകലും അക്ഷീണശ്രമത്തിലാണ്. മേക്ക് കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കരവാസികൾ സമർപ്പിച്ച ആയിരക്കണക്കിന് ചൂട്ടുകറ്റകൾ കോലം എതിരേൽപ്പിന് ദൃശ്യചാരുത പകരും.
ഇലന്തൂരിൽ ഇന്ന്
9ന് കുങ്കുമാഭിഷേകം
10: 30 ന് ആയില്യം പൂജ
8 ന് ഹൃദയജപലഹരി ഭജൻസ്
11ന് പടയണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |