
തിരുവനന്തപുരം : ചുമട്ടു തൊഴിലാളി യൂണിയൻ ഷെഡിലെ മദ്യപാനം വിലക്കിയതിന് ചുമട്ടുതൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. പേട്ട മാനവനഗർ സ്വദേശിയായ ചുമട്ടു തൊഴിലാളി രാധാകൃഷ്ണനാണ് (56) ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വള്ളക്കടവ്,ആറ്റുവരമ്പ് ടി.ആർ മന്ദിരത്തിൽ സൂരജ്.പേട്ട മാനവനഗർ വയലിൽ വീട്ടിൽ,സതീഷ്. വള്ളക്കടവ് ആറ്റുവരമ്പിൽ വീട്ടിൽ ലിജിത്,ചാക്ക കൈരളി ആറ്റുവരമ്പിൽ വീട്ടിൽ സുജു എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾ പേട്ട,വഞ്ചിയൂർ സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതിയാണ്.മാനവനഗർ,ചുമട്ടു തൊഴിലാളി യൂണിയൻ ഷെഡിൽ കയറി പ്രതികൾ സ്ഥിരമായി മദ്യപിക്കുന്നതിനാൽ രാധാകൃഷ്ണൻ വെയ്റ്റിംഗ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.ഇരുമ്പ് കസേരകൊണ്ട് ഉൾപ്പെടെ രാധാകൃഷ്ണനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |