
തിരുവനന്തപുരം:ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള 100 നഴ്സിംംഗ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വർക്ക് ഇൻ ഹെൽത്ത് ജർമ്മനി റിക്രൂട്ട്‌മെന്റിലേയ്ക്ക് 24 വരെ അപേക്ഷ നൽകാം. നഴ്സിംഗിൽ ബിരുദമോ പോസ്റ്റ് ബേസിക് ബാച്ച്‌ലേഴ്സ് ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം.രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: മെയ് 31ന് 36 വയസ്സ് കവിയരുത്.താല്പര്യമുള്ളവർ www.norkaroots.kerala.gov.inൽ അപേക്ഷ നൽകാം. പീഡിയാട്രിക് അല്ലെങ്കിൽ നിയോ നാറ്റോളോജി മാത്രം പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കുന്നതല്ല. അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം ആവശ്യമില്ല. ജർമൻ ഭാഷയിൽ ബി 1 അല്ലെങ്കിൽ ബി 2 യോഗ്യത ഉള്ളവരും, നോർക്ക ട്രിപ്പിൾ വിൻ പ്രോഗ്രാമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |