
കൊച്ചി:വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെയും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെയും തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറി.ഹർജികൾ മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വരും.പ്രിയങ്കയ്ക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസും വേണുഗോപാലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ.എം. ആരിഫും ഫയൽ ചെയ്ത ഹർജികളാണ് കോടതിയിലുള്ളത്.നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പ്രിയങ്കയുടെയും ഭർത്താവ് റോബർട്ട് വാദ്രയുടെയും ആസ്തി വിവരങ്ങൾ പൂർണമായും വെളിപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ പേരിൽ വേണുഗോപാലിന്റെ വിജയം റദ്ദാക്കണമെന്നാണ് ആരിഫിന്റെ ഹർജിയിലെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |