SignIn
Kerala Kaumudi Online
Friday, 15 May 2026 3.14 PM IST

പ്രഭാത നടത്തത്തിനിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ; കണ്ടെത്തിയത് ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ

binu

കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ. കോട്ടയം മീനടം നെടുംപൊയ്‌കയിലാണ് സംഭവം. പുതുവയൽ വട്ടുകളത്തിൽ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രഭാതസവാരിക്കിറങ്ങിയ ഇവരെ പ്രദേശത്തെ ആൾതാമസമില്ലാത്ത വീടിനോട് ചേർന്ന കെട്ടിടത്തിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയതിനുശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം.

ബിനുവും മകനും പതിവായി നടക്കാൻ പോകാറുണ്ടെന്ന് വീട്ടുകാർ പറയുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനിറങ്ങിയത്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മകനെ കെട്ടിത്തൂക്കിയതിനുശേഷം ബിനു തൂങ്ങിയതാകാമെന്ന് പൊലീസ് പറയുന്നു.

ഇലക്ട്രിക്‌സ് വർക്ക് തൊഴിലാളിയാണ് ബിനു. ശിവഹരി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. മുൻപ് പാമ്പാടി ആലാമ്പള്ളിയിലാണ് ബിനുവും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് മീനടത്ത് വീടും സ്ഥലവും വാങ്ങി താമസം മാറുകയായിരുന്നു. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BINU, SHIVAHARI, KOTTAYAM, FOUND DEAD, FATHER AND SON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA