
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കും. നാളെ രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലാണ് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ പ്രഭാഷണവും നടത്തുന്നതെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചത്.
കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |