SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.01 AM IST

മന്ത്രി ഷാജി വർഗീയവാദിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ  റിപ്പോർട്ട് നൽകി സ്‌പെഷ്യൽ ബ്രാഞ്ച്  നടപടി ഉടനെന്ന് സൂചന

2

കാസർകോട്: മന്ത്രി കെ.എം. ഷാജിയെ വർഗീയവാദി എന്ന് അധിക്ഷേപിച്ച് വാട്സ്ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി ഉടനെന്ന് സൂചന. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്താണ് സന്ദേശം പങ്കുവെച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. കാസർകോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിവാദ സന്ദേശം പ്രചരിച്ചത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫിന്റെ സത്യപ്രതിജ്ഞ ചടങ്ങിലെത്തിയതുമായി ബന്ധപ്പെട്ട പരാമർശത്തോടെയാണ് സന്ദേശം തുടങ്ങുന്നത്. തുടർന്നാണ് കെ.എം. ഷാജിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന കെ.എം. ഷാജി പിണറായ്‌ക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറക്കുമെന്നായിരുന്നു അധിക്ഷേപം. സംഭവത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകുന്ന സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA