
കൊച്ചി: 66-ാം ജന്മദിനവും 'ദൃശ്യം 3" റിലീസും ആഘോഷമാക്കി മോഹൻലാലും ആരാധകരും സിനിമാലോകവും. ഭാര്യ സുചിത്രയ്‌ക്കും സഹതാരങ്ങൾക്കുമൊപ്പം ദൃശ്യം 3 ആദ്യപ്രദർശനം ആസ്വദിച്ച മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. എറണാകുളം കവിത തിയേറ്ററിൽ രാവിലെ എട്ടിനാണ് മോഹൻലാൽ എത്തിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒപ്പമുണ്ടായിരുന്നു. ദൃശ്യത്തിലെ താരങ്ങളായ മീന,എസ്‌തർ,മുരളി ഗോപി തുടങ്ങിയവരുമെത്തി.
സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ എന്താണെന്ന ചോദ്യത്തിന് 'പ്രതീക്ഷയല്ലേ ജീവിതം" എന്ന മറുപടി നൽകിയാണ് അദ്ദേഹം തിയേറ്ററിലേക്ക് കയറിയത്. സിനിമക്ക് ശേഷം ഏറ്റവും സന്തോഷമുള്ള ദിവസം എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ചിത്രം അതിഭംഗീരവിജയം നേടുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പിറന്നാൾ കേക്ക് മുറിച്ച മോഹൻലാൽ നടി മീന,ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നൽകി. ആയിരക്കണക്കിന് ആരാധകർ തിയേറ്ററിൽ തടിച്ചുകൂടിയിരുന്നു. താരസംഘടനയായ അമ്മ,താരങ്ങൾ,ആരാധകർ തുടങ്ങിയവർ സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |