SignIn
Kerala Kaumudi Online
Friday, 22 May 2026 3.46 AM IST

ശ്രീലങ്കയിൽ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദിസമ്മേളനം

a

ശിവഗിരി: ശ്രീനാരായണഗുരുദേവ മഹാസമാധിയുടെ ശതാബ്ദി പ്രമാണിച്ച് ശ്രീലങ്കയിലെ ശ്രീനാരായണഗുരു സ്മാരകഹാളിൽ മഹാസമ്മേളനം നടക്കും. ശ്രീനാരായണഗുരു വേൾഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ശ്രീനാരായണഗുരു സൊസൈറ്റിയോട് സഹകരിച്ച് 23, 24, 25 തീയതികളിലായി നടക്കുന്ന ത്രിദിന പരിപാടിയിൽ സർവ്വമതസമ്മേളന ശതാബ്ദി ആഘോഷം, ഗുരുദേവൻ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം എന്നിവയും സംഘടിപ്പിക്കും. 24ന് രാവിലെ 10ന് ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദിസമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു സൊസൈറ്റി ഒഫ് ശ്രീലങ്ക പ്രസിഡന്റ് രാഹുലൻ അദ്ധ്യക്ഷത വഹിക്കും.സ്വാമി ബോധേന്ദ്രതീർത്ഥ മുഖ്യ പ്രഭാഷണം നടത്തും. ശ്രീലങ്കൻ മുൻ മന്ത്റിയും എം.പിയുമായ മനോ ഗണേശൻ വിശിഷ്ടാതിഥിയായിരിക്കും. ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ചെയർമാൻ സുവർണ്ണകുമാർ, ജനറൽ സെക്രട്ടറി എസ്.സതീശൻ (ഡെൽഹി), ട്രഷറർ രാജൻസൗപർണ്ണിക, സംസ്ഥാന പ്രസിഡന്റ് അനിതസദാനന്ദൻ, ഡെപ്യൂട്ടി ട്രെഷറർ വി.വത്സലകുമാരി എന്നിവർ പങ്കെടുക്കും. സർവ്വമതസമ്മേളന ശതാബ്ദി ആഘോഷ മഹാസമ്മേളനം ശ്രീലങ്കയിലെ ബുദ്ധസന്യാസി അനാഗാരികൻ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്ന് അൻപതോളം പ്രതിനിധികളും ക്രൈസ്തവ, ഇസ്ലാം, ഹൈന്ദവ മതങ്ങളിലെ ആചാര്യന്മാരും ശ്രീലങ്കയിലെ ഗുരുഭക്തരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിനായി സ്വാമി സച്ചിദാനന്ദ ഇന്ന് പുലർച്ചെ കൊളംബോയിലെത്തും. ശ്രീലങ്കയിൽ ഗുരുദേവൻ സന്ദർശിച്ച ക്ഷേത്രങ്ങളിലും സ്ഥലങ്ങളിലും വിശ്രമിച്ച സങ്കേതങ്ങളിലും സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുളള തീർത്ഥാടകസംഘം സന്ദർശനം നടത്തും. പ്രാർത്ഥനകളും ഗുരുധർമ്മപ്രബോധനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA