SignIn
Kerala Kaumudi Online
Tuesday, 12 May 2026 1.50 AM IST

പറമ്പിലെ പാഴ്‌ച്ചെടി ഞൊട്ടയ്ക്ക അത്ര നിസാരക്കാരനല്ല!

Increase Font Size Decrease Font Size Print Page
n
ഞൊട്ടയ്ക്ക

കൊല്ലം: നമ്മുടെ പറമ്പുകളിലും പാതയോരങ്ങളിലും ആർക്കും വേണ്ടാതെ വളരുന്ന ഞൊട്ടാഞ്ഞൊടിയൻ (ഞാട്ടയ്ക്ക) അത്ര നിസാരക്കാരനല്ല. ഒരു തലമുറയുടെ ഗൃഹാതുരമായ ഓർമ്മകളിൽ നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന കളിപ്പാട്ടമായിരുന്ന ഈ കാട്ടുപഴത്തിന് ഇന്ന് വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻഡാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം 'ഗോൾഡൻ ബെറി' എന്നാണ് രാജ്യാന്തര വിപണിയിൽ അറിയപ്പെടുന്നത്.

 പേരുകൾ പലത്

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഈ സസ്യം അറിയപ്പെടുന്നത്. 'ഫൈസിലിസ് മിനിമ' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. പുരാതന കാലം മുതൽ ഔഷധ നിർമ്മാണത്തിനും കർക്കടക മാസത്തിലെ ഔഷധക്കഞ്ഞിയിലും ഈ ചെടി ഉപയോഗിച്ചു പോന്നിരുന്നു. തക്കാളിയുടെ ആകൃതിയുള്ള, മഞ്ഞനിറത്തിലുള്ള ഈ പഴത്തിന് മധുരവും പുളിയും കലർന്ന രുചിയാണുള്ളത്.

 ഔഷധഗുണങ്ങളുടെ കലവറ

  • ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയ ഞൊട്ടാഞ്ഞൊടിയൻ ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നു:
  • വൈറ്റമിൻ സി, വൈറ്റമിൻ എ, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

  • കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്ക് മികച്ച ഔഷധമാണിത്. ലിവർ, കിഡ്‌നി സംരക്ഷണം, ആസ്തമ പ്രതിരോധം, കാഴ്ചശക്തി വർദ്ധിപ്പിക്കൽ എന്നിവയ്ക്കും ഫലപ്രദം.

  • കൊഴുപ്പും കലോറിയും വളരെ കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഇത് അത്യുത്തമമാണ്. 50 ഗ്രാം പഴത്തിൽ വെറും 26 കലോറി മാത്രമാണുള്ളത്.

  • ജൈവസംയുക്തങ്ങളായ പോളിഫിനോൾ, കരോട്ടിനോയിഡ് എന്നിവ അടങ്ങിയതിനാൽ ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഇത് സഹായിക്കുന്നു.

  • കാത്തിരിക്കുന്നത് വലിയ സാധ്യതകൾ

അമേരിക്ക, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിന് വലിയ വിപണിയുണ്ടെങ്കിലും കേരളത്തിൽ ഈ കാട്ടുചെടിയുടെ കൃഷിയോ പരിപാലനമോ ഇതുവരെ കാര്യമായി തുടങ്ങിയിട്ടില്ല. കാട്ടുപഴം എന്ന നിലയിൽ നിന്നും വാണിജ്യ വിള എന്ന നിലയിലേക്ക് ഞൊട്ടാഞ്ഞൊടിയനെ മാറ്റിയാൽ വലിയ സാമ്പത്തിക സാദ്ധ്യതകളാണ് മലയാളിക്ക് മുന്നിൽ തുറക്കപ്പെടുന്നത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL