
തൃശൂർ: അമല ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന അഖില കേരള അന്തർ മെഡിക്കൽ കോളേജ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റ് 'ഫാ. ജോസ് സെയിൽസ് ബാസ്‌ക്കറ്റ് ബാൾ ടൂർണമെന്റ്- ഡബിൾ ഡ്രിബിൾ 2026'ന് തുടക്കം. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ഗോൾകീപ്പറും പരിശീലകനുമായ വിക്ടർ മഞ്ഞില മുഖ്യാതിഥിയാകും. നാളെ സെമിഫൈനലുകളും മറ്റന്നാൾ ഫൈനലും നടക്കും. 24ന് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാനച്ചടങ്ങിലും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ ടിനു യോഹന്നാൻ മുഖ്യാതിഥിയായി പങ്കെടുത്ത് ട്രോഫികൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
