SignIn
Kerala Kaumudi Online
Friday, 22 May 2026 3.45 AM IST

വിജ്ഞാപനം പിൻവിലിക്കും

photo
പെരിങ്ങാടുപുഴ റിസർവ് ഫോറസ്റ്റ് വിജ്ഞാപനം പിൻവിലിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

പാവറട്ടി : പെരിങ്ങാടുപുഴ റിസർവ് ഫോറസ്റ്റ് വിജ്ഞാപനം എത്രയും വേഗം ഡിനോട്ടിഫിക്കേഷൻ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് ആന്റോലിയോയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
എല്ലാ രേഖകളും കൈമാറി. താൻ പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോൾ നേരിട്ട് ഇടപ്പെട്ട വിഷയം ആയതുകൊണ്ട് എത്രയും വേഗം തുടർനടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെറോം ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെർട്ടിൻ ചെറുവത്തൂർ, ജിൽസ് പാവറട്ടി,ജിനീഷ് വയനാടൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL