SignIn
Kerala Kaumudi Online
Friday, 22 May 2026 3.45 AM IST

എസ്.ആർ. നായർക്ക് അവാർഡ്

photo-
1

മാള: കവിയും അക്ഷരശ്ലോക വിദഗ്ധനും കവനകൗതുകം പത്രാധിപരുമായിരുന്ന കടലായിൽ പരമേശ്വരന്റെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് കിടങ്ങൂർ എസ്.ആർ.നായർക്ക്. അക്ഷരശ്ലോക രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. കോട്ടയം അപർണ ശ്ലോകരംഗം, കോട്ടയം അക്ഷരശ്ലോക പരിഷത്ത് എന്നിവയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പതിനായിരം രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. 31ന് പൂപ്പത്തിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് പുരസ്‌കാരം സമ്മാനിക്കും. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് അദ്ധ്യക്ഷനാകും. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച നാല് വ്യക്തികൾക്ക് ചടങ്ങിൽ ആദരം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL