SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.28 AM IST

സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

e-damodaran-master

കണ്ണൂർ: മാടായി ഗവൺമെന്റ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്റർ (83) അന്തരിച്ചു. മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവാണ്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പി.കെ. സുധീർ ഏക മകനാണ്. മരുമകൾ ധന്യ സുധീർ. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ഇ. നാരായണൻ മാസ്റ്റർ, റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഇ. ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്. പൊതുദർശനം രാവിലെ 11 മണി മുതൽ അതിയടത്തുള്ള സ്വവസതിയിൽ. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: E DAMODARAN MASTER, P K SREEMATHI TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA