SignIn
Kerala Kaumudi Online
Thursday, 14 May 2026 8.07 PM IST

ഹോമിയോപ്പതിയിലെ പ്രതിവിധികൾ, വെബിനാർ

കൊല്ലം: ഹോമിയോ വൈദ്യശാസ്ത്രത്തിന്റെ മഹിമകൾ പ്രചരിപ്പിച്ചും ആരോഗ്യ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതിയുടെ പ്രതിവിധികൾ നിർദ്ദേശിച്ചും ഇന്റർ നാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി നേതൃത്വത്തിൽ അന്തർദേശീയ സൂമിനും ശേഷം വെബിനാറിന്റെ മലയാളം സെഷൻ ഇന്ന് രാത്രി 9.30ന് ആരംഭിക്കും.

കേരളകൗമുദി റസിഡന്റ് എഡിറ്ററും കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സെക്രട്ടറി ആൻഡ് ഇന്റർനാഷണൽ കോ കോർഡിനേറ്റർ ഫൊക്കാന ഡോ. കല അശോക് രാജ് മുഖ്യ പ്രഭാഷണം നടത്തും.

രോഗി പരിപാലനത്തിൽ നഴ്സിന്റെ പങ്ക് എന്നതാണ് വിഷയം. ഡോ നാരായണ പണ്ടാല (അസി. പ്രൊഫസർ, ലാ അക്കാഡമി ലാ കോളേജ് തിരുവനന്തപുരം), ഡോ മനു വർഗീസ് (ജില്ലാ പ്രസിഡന്റ്‌, കെ ജി എച്ച് എം ഒ എ, മെഡിക്കൽ ഓഫീസർ, ജി എച്ച് ഡി പനവൂർ), ജയകൃഷ്ണൻ (നേഴ്സ്, ഗവ ഹോമിയോപ്പതി ആശുപത്രി കിഴക്കേക്കോട്ട) എന്നിവർ സംസാരിക്കും. ഡോ. ഹേമ ശങ്കർ നന്ദി പറയും. ഡോ. ജി.എസ്. മനോജ് മോഡറേറ്ററാവും. മുൻകാല വീഡിയോകൾ കാണാൻ യൂട്യൂബിൽ ഐ.എഫ്.പി.എച്ച് (IFPH) സെർച്ച് ചെയ്താൽ മതി.

Meeting ID: 879 1059 3992, Passcode: 123456

Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL