SignIn
Kerala Kaumudi Online
Sunday, 17 May 2026 3.36 AM IST

സ്ഥലതർക്കത്തെ തുടർന്ന് വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: സ്ഥലതർക്കത്തെ തുടർന്ന് വയോധികയെ അയൽവാസി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കരിയിൽ വാഴപ്പണയിൽ വീട്ടിൽ പരേതനായ സുരേഷിന്റെ ഭാര്യ ഉഷയ്ക്കാണ് (60) ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് മൂന്നിലധികം വെട്ടേറ്റ് കൈ അടിച്ചൊടിച്ച നിലയിൽ ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അയൽവാസിയും ബന്ധുവുമായ യുവാവാണ് ആക്രമിച്ചതെന്ന് ഉഷ പൊലീസിന് മൊഴി നൽകി. നേരത്തെയും ഇവർക്കെതിരെ ഇതേ വ്യക്തിയിൽ നിന്ന് വധഭീഷണിയും ആക്രമണ ശ്രമങ്ങളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിന്നിൽ ഒന്നിലധികം പേരുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ചികിത്സയിലുള്ള ഉഷയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL