SignIn
Kerala Kaumudi Online
Friday, 22 May 2026 3.45 AM IST

എൽ.ഐ.സി അറ്റാദായത്തിൽ വൻകുതിപ്പ്

lic

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം 23 ശതമാനം ഉയർന്ന് 23,467 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ അറ്റാദായം 19,039 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനം 12 ശതമാനം ഉയർന്ന് 1.65 ലക്ഷം കോടി രൂപയായി. സിംഗിൾ പ്രീമിയം, പോളിസി പുതുക്കൽ എന്നിവയിലെ മികവാണ് നേട്ടമായത്. ആദ്യ വർഷ പ്രീമിയം വരുമാനം 13,009 കോടി രൂപയാണ്. പ്രീമിയം പുതുക്കൽ വരുമാനം 14 ശതമാനം വർദ്ധനയോടെ 82,233 കോടി രൂപയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ അറ്റാദായം 19 ശതമാനം വർദ്ധിച്ച് 57,453 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലേക്ക് ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് പത്ത് രൂപ ലാഭവിഹിതം നൽകുന്നതിന് എൽ.ഐ.സി ഡയറക്‌ടർ ബോർഡ് അനുമതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360