SignIn
Kerala Kaumudi Online
Tuesday, 05 May 2026 11.03 PM IST

വിവാഹച്ചടങ്ങിനിടെ തേനീച്ച കൂട്ടത്തിന്റെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അതിഥികൾ ഐസിയുവിൽ

Increase Font Size Decrease Font Size Print Page
wedding

ഭോപ്പാൽ: വിവാഹച്ചടങ്ങിനെത്തിയ അതിഥികൾക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകൾ അതിഥികളെ ആക്രമിച്ചത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.

ഹോട്ടലിന്റെ ഗാർഡനിൽ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് തേനീച്ചകൾ കൂട്ടമായി എത്തിയത്. ഇതേ ഹോട്ടലിന്റെ മേൽക്കൂരയിലുണ്ടായിരുന്ന തേനീച്ചക്കൂട്ടില്‍ നിന്നാണ് ഇവ കൂട്ടമായി ആക്രമിക്കാനെത്തിയത്. തേനീച്ചകള്‍ ആക്രമിക്കാനെത്തിയതോടെ അതിഥികള്‍ പരിഭ്രാന്തരായി ഓടി. ആക്രമണത്തില്‍ പന്ത്രണ്ടോളംപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ചിലര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, ICU, WEDDING FUNCTION, MADHYA PRADESH, BEES, INJURED, GUESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.